ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ മോണിക്ക എന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പാട്ടിനൊപ്പം ഡാൻസ് ചെയ്ത സൗബിൻ ഷാഹിറിന്റെയും പൂജ ഹെഗ്ഡേയുടേയും നൃത്തച്ചുവടുകളാണ് ആരാധകരെ കൂടുതൽ ആകർഷിച്ചത് എന്ന് തന്നെ പറയാം. ഇപ്പോഴിതാ ഈ ഗാനരംഗത്തിലെ സൗബിന്റെ മിന്നും പ്രകടനത്തെ പുകഴ്ത്തുകയാണ് പൂജ ഹെഗ്ഡേ. ഈ പാട്ടിന് വേണ്ടി പൂജ എത്രമാത്രം കഠിനാധ്വാനം നടത്തിയെന്നും പ്രയാസം നേരിട്ടിരുന്നു എന്നും താരം ഇൻസ്റാഗ്രാമിൽ കുറിച്ചു.
ഏറെ വ്യത്യസ്തവും വേറിട്ട ശൈലിയുമുള്ള ഡാൻസ് രീതിയാണ് സൗബിന്റേത്. അങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ അദ്ദേഹത്തിനെ സാധിക്കൂ. ആള് ഭയങ്കര സ്വീറ്റാണ്. ഒപ്പം വർക്ക് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. പൂജ പറഞ്ഞു.
‘കടുത്ത ചൂടത്ത്, സൂര്യാതപമേറ്റതിന്റെ പാടുകളുമൊക്കെ മായിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. ലിഗ്മെന്റിനേറ്റ പരിക്ക് ഭേദമായതിന് ശേഷമുള്ള എന്റെ ആദ്യത്തെ ഫാസ്റ്റ് നമ്പർ. എല്ലാത്തിനുമുപരി, അത് ഗ്ലാമറസായി കാണപ്പെടുകയും ആയാസരഹിതമായി കാണപ്പെടുകയും ചെയ്യുക എന്നതായിരുന്നു പ്രധാനം. ഞാൻ എന്റെ പരമാവധി മോണിക്കയ്ക്ക് നൽകി. ഇത് തിയറ്ററുകളിൽ ആവേശം തീർക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം പൂജ ഹെഗ്ഡേ കുറിച്ചു.
മോണിക്ക സോങ്ങിന്റെ ബിടിഎസ് വീഡിയോയിൽ ആയിരുന്നു സൗബിൻ അഭിനന്ധിച്ചുള്ള താരത്തിന്റെ പ്രതികരണം. നൃത്തസംവിധായകനായ സാൻഡിയും സൗബിന്റെ ഡാൻസിനെ കുറിച്ച് പറയുന്നുണ്ട്. കൂലിയിൽ ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഗാനരംഗത്തിലെ സൗബിന്റെ പ്രകടനം ഏവരേയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് 14-ന് പ്രദര്‍ശനത്തിനെത്തും.
STORY HIGHLIGHT: pooja hegde praises soubin shahir