Movie News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി – jayasurya vinayakan fantasy comedy movie shooting complete

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ പ്രിൻസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഫാന്റസി കോമഡി ജേഴ്‍ണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചി, കൊല്ലം, കോയമ്പത്തൂർ എന്നിവിടങ്ങളിലായായിട്ടായിരുന്നു നടന്നിരുന്നത്. കൂടാതെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഉടൻ തന്നെ നടത്തുമെന്ന് അണിയാ പ്രവർത്തകർ വ്യക്തമാക്കി.

ജെയിംസ് സെബാസ്റ്റ്യൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം – വിഷ്ണുശർമ്മ. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രാജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്.

story highlight: jayasurya vinayakan fantasy comedy movie shooting complete