Entertainment

മികച്ച സംവിധായകൻ; 2024-ലെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ജോജു ജോര്‍ജിന്

കൊച്ചി: ജോജു ജോർജിന് മികച്ച സംവിധായകനുള്ള 2024-ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. ജോജു ജോർജ് സംവിധായകനെന്ന നിലയിൽ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രമായ ‘പണി’ക്കാണ് അവാർഡ് ലഭിച്ചത്.

ചലച്ചിത്ര നിര്‍മാതാവും, ജെ.സി. ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ. കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ ആദ്യ സുന്ദരി പട്ടം കരസ്ഥമാക്കി മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ അഫ്‌റിന്‍ ഫാത്തിമയും ചേര്‍ന്നാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

കൊച്ചി ക്രൗണ്‍ പ്ലാസയില്‍വെച്ച് നടന്ന ചടങ്ങില്‍ മുഹമ്മദ് ഇസ്മായില്‍, നാഷിദ് നൈനാര്‍, ജോഷി എബ്രഹാം, ശ്രുതി എസ്., രഹന നസറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.