Movie News

ദൃശ്യം- 3 ക്ലൈമാക്‌സ് എഴുതി പൂര്‍ത്തിയാക്കിയത് ഇന്നലെ രാത്രികൊണ്ട്; വമ്പൻ അപ്ഡേറ്റ് പൊതുവേദിയിൽ പൊട്ടിച്ച് സംവിധായകൻ ജീത്തു ജോസഫ് | Drishyam-3 movie

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ

ഏറെ ആരാധകരെ സമ്പാ​ദിച്ച ചിത്രമാണ് ദൃശ്യം. വരുണിന്റെ കൊലപാതകവും തുടർന്ന് ജോർജ്ക്കുട്ടി കുടുംബത്തെ സംര​ക്ഷിക്കാൻ നടത്തുന്ന പോരാട്ടവുമാണ് ഇറങ്ങിയ രണ്ടു ഭാ​ഗങ്ങളുടെയും ഇതിവൃത്തം. ദൃശ്യം- 3 ക്ലൈമാക്‌സ് എഴുതി പൂര്‍ത്തിയാക്കിയെന്ന വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് രം​ഗത്തു വന്നിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ലാപ്പ് ബോര്‍ഡ് ഉപയോഗിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നിര്‍മലയിലെ കലാലയ ജീവിതമാണ് തന്റെ സിനിമ സ്വപ്നങ്ങള്‍ക്ക് ചിറകേകിയതെന്നും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍മല പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ദൃശ്യം 3 ക്ലൈമാക്‌സ് എഴുതിത്തീർത്തതെന്ന് ജീത്തു ജോസഫ് പറഞ്ഞു.

അവസാനം ചെയ്ത രണ്ടു സിനിമയുടേയും ഇടയില്‍ രാവിലെ ഇരുന്ന് എഴുതുമായിരുന്നു. മാനസികമായും ശാരീരികമായും ക്ഷീണിതനായിരുന്നു. ഇത്ര നാളും അതിന്റെയൊരു ടെന്‍ഷനിലായിരുന്നു. ഇന്നലെയാണ് അതിനൊരു ആശ്വാസം ലഭിച്ചതെന്നും ജീത്തു ജോസഫ് പറഞ്ഞു. മോഹൻലാൽ നായകനായ ചിത്രത്തിൻ്റെ ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു.

content highlight: Drishyam-3 movie