ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയില്‍ കഴിയുന്ന വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുടുംബവുമുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിങ്ഡം എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചത്. ദേവരകൊണ്ട ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ഥി പ്രതിസന്ധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
content highlight: Vijay Devarakonda