ജെസ്‌കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിലെ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെ അഭിനയിത്തിനെതിരെ സോഷ്യൽ മീഡിയ താരങ്ങൾ രംഗത്ത്. ഇപ്പോഴിതാ മാധവിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ പറയുന്നത്.
സായ് കൃഷ്ണ പറയുന്നതിങ്ങനെ…..
മറ്റ് കഥാപാത്രങ്ങളൊക്കെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട ശേഷവും ഒരാള്‍ മാത്രം മുഴച്ചു നില്‍ക്കുന്നു. കണ്ടപ്പോള്‍ ചിരിച്ചു പോയി. പറയുന്നത് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെക്കുറിച്ചാണ്. നവീന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ക്രിക്കറ്റിലും ഫുട്‌ബോളിലുമൊക്കെ ചില വീക്ക് കളിക്കാരുണ്ട്.
എന്നാല്‍ അവരെ ടീമില്‍ എടുത്തേ പറ്റൂ. കാരണം മാനേജ്‌മെന്റിന്റെ ആരെങ്കിലുമൊക്കെ ആകും. ടീമിലെടുത്തേ പറ്റൂ, പക്ഷെ ഒളിപ്പിക്കുകയും വേണം. ഒരു സീനില്‍ മാധവിന്റെ ഡയലോഗ് അശരീരി പോലെ കേള്‍ക്കാം. പക്ഷെ ഫ്രയ്മില്‍ കാണുന്നത് ദിവ്യ പിള്ളയേയും അനുപമയേയും. പല സീനുകളിലും കാണിക്കുന്നത് കാലുകള്‍ മാത്രമാണുള്ളത്, കാണിക്കുന്നതേയില്ല. ആദ്യ പകുതിയില്‍ എണ്ണിപ്പറഞ്ഞത് പോലെ കുറച്ച് ഡയലോഗുകളുണ്ടെന്ന് മാത്രം.
content highlight: Secret Agent