Entertainment

‘സുഹൃത്ത് ലബുബു പാവകള്‍ ഓര്‍ഡര്‍ ചെയ്തു,പക്ഷേ കിട്ടിയതെല്ലാം വ്യാജന്‍’; അനന്യ പാണ്ഡെ

നാട്ടില്‍ ട്രന്‍ഡ് ആയി മാറിയിരിക്കുകയാണ് ലബുബു പാവകള്‍. പാവകള്‍ ബാഗില്‍ തൂക്കിയിടുന്നതാണ് ഏറ്റവും പുതിയ സ്റ്റൈല്‍. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളുടെ ഡിസൈനര്‍ ഹാന്‍ഡ് ബാഗുകളിലും ലബുബുവിനെയും കാണാം. നടി അനന്യ പാണ്ഡെയുടെ ബാഗിലെ ലബുബു പാവകളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തന്റെ കയ്യിലുള്ളത് ഒറിജിനലല്ലെന്നും വ്യാജനാണെന്നും പറയുകയാണ് അനന്യ പാണ്ഡെ.

അനന്യ പാണ്ഡെ പറഞ്ഞത്…..

‘എന്റെ ഒരു സുഹൃത്ത് ലബുബു ബിസിനസ് തുടങ്ങാന്‍ പ്ലാന്‍ ചെയ്തു. 100 ലബുബു പാവകള്‍ ഓര്‍ഡറും ചെയ്തു. പക്ഷെ കിട്ടിയതോ ലഫുഫു പാവകളും. അമളി പറ്റിപ്പോയി. പക്ഷെ പിന്നെ അത്രയും പാവകളെ വെറുതെ കളയാന്‍ പറ്റില്ലല്ലോ. അതില്‍ ഒന്നെടുത്ത് ഞാന്‍ എന്റെ ഷാനേല്‍ ബാഗിലും തൂക്കി. ഷനേല്‍ ബാഗില്‍ ആയതുകൊണ്ട് ആര്‍ക്കും അത്ര വേഗം വ്യത്യാസമൊന്നും തോന്നുകയുമില്ല’.

വിപണിയില്‍ ട്രെന്‍ഡിങ്ങാകുന്ന ഏത് പ്രൊഡക്ടിനും എന്നത് പോലെ ലബുബുവിനും വ്യാജന്‍ ഇറങ്ങിയിട്ടുണ്ട്. ലബുബയ്ക്ക് 2500 – 5500 രൂപയോളമാണ് വിലയെങ്കില്‍ വ്യാജന്‍ പാവകള്‍ക്ക് 500 രൂപയോളമേ വില വരുന്നുള്ളു. ഇത്തരത്തില്‍ ഒന്നാണ് തന്റെ കയ്യിലുള്ളതെന്നാണ് അനന്യ പറയുന്നത്.