Entertainment

വൈറല്‍ ഹിറ്റായി ലവ് യു ബേബി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം

വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍ നിര്‍മ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിര്‍വഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ‘ ലവ് യു ബേബി ‘ യൂട്യൂബില്‍ തരംഗമായി മാറുന്നു. ബഡ്‌ജെറ്റ് ലാബ് ഷോര്‍ട്ട്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ‘ ലവ് യു ബേബി ‘ റിലീസ് ആയിരിക്കുന്നത് . റിലീസ് മുതല്‍ വലിയൊരു പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമിന് സാധിച്ചിട്ടുണ്ട്. ലവ് യു ബേബിയിലെ പ്രൊപോസല്‍ സീന്‍, ട്രോള്‍ പേജുകളിലും ഇപ്പോള്‍ നിറഞ്ഞിരിക്കുകയാണ്.

‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അരുണ്‍ കുമാറാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജിനു സെലിന്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ടി. സുനില്‍ പുന്നക്കാട്, അഭിഷേക് ശ്രീകുമാര്‍, അരുണ്‍ കാട്ടാക്കട, അഡ്വ ആന്റോ എല്‍ രാജ്, സിനു സെലിന്‍, ധന്യ എന്‍ ജെ, ജലത ഭാസ്‌കര്‍, ബേബി എലോറ എസ്തര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള കഥയെ പ്രണയവും നര്‍മ്മവും ചേര്‍ത്ത് ലവ് യു ബേബിയില്‍ അവതരിപ്പിച്ചിരിക്കുന്നു. പോണ്ടിച്ചേരി ആണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് ആണ്. ഡാന്‍സ് കൊറിയോഗ്രാഫി ബിപിന്‍ എ ജി ഡി സി, ദേവിക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.

‘മന്ദാരമേ ….. ‘ എന്ന് തുടങ്ങുന്ന ഗാനം ദേവ സംഗീത് ഈണം നല്‍കി എബിന്‍ എസ് വിന്‍സെന്റ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഈ ഗാനം ലൈവ് സ്റ്റേജ് ഷോസിലെ സ്ഥിര സാന്നിധ്യമായ സാംസണ്‍ സില്‍വ ആലപിച്ചിരിക്കുന്നു. ഷോര്‍ട്ട് ഫിലിമിന്റെ റീ റെക്കോര്‍ഡിങ്, സോങ് റെക്കോര്‍ഡിങ്, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് എന്നിവ എബിന്‍ എസ് വിന്‍സെന്റിന്റെ ബ്രോഡ്‌ലാന്‍ഡ് അറ്റ്‌മോസ് സ്റ്റുഡിയോയിലാണ് പൂര്‍ത്തീകരിച്ചത്. ചമയം -അവിഷ കര്‍ക്കി, വസ്ത്രാലങ്കാരം- ഷീജ ഹരികുമാര്‍, കോസ്റ്റ്യൂംസ് – എഫ് ബി ഫോര്‍ മെന്‍സ്, കഴക്കൂട്ടം, മാര്‍ക്കറ്റിങ് – ഇന്‍ഡിപെന്‍ഡന്റ് സിനിമ ബോക്‌സ് ആന്‍ഡ് ദി ഫിലിം ക്ലബ്ബ്, പബ്ലിസിറ്റി ഡിസൈന്‍ -പ്രജിന്‍ ഡിസൈന്‍സ്,പി ആര്‍ ഓ – അജയ് തുണ്ടത്തില്‍.