മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ അറസ്റ്റിൽ. ഭിലായിലെ വസതിയിൽ നടത്തിയ പരിശോധനകൾക്കു പിന്നാലെയാണ് ചൈതന്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്.ഈ വർഷം രണ്ടാം തവണയാണ് ഇഡി ഉദ്യോഗസ്ഥർ ചൈതന്യയുടെ വീട്ടിൽ പരിശോധന നടത്തുന്നത്. കൽക്കരി ഖനി പദ്ധതിക്കായി അദാനി ഗ്രൂപ്പ്, റായ്ഗഡിൽ മരം മുറിച്ച സംഭവം നിയമസഭയിൽ ഉന്നയിക്കുന്നതു തടയാനായി കേന്ദ്രം നടത്തിയ നീക്കമാണിതെന്നാണ് ഭൂപേഷ് ബാഗേൽ അറിസ്റ്റിനോട് പ്രതികരിച്ചത്.