തമിഴകത്തിന്റെ മാത്രമല്ല മലയാളികളുടെയും ഇളയദളപതിയാണ് നടന്‍ വിജയ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത നടനാണ് വിജയ്. കേരളത്തിലും തമിഴ്‌നാട്ടിലും വിജയ് ചിത്രങ്ങള്‍ ഒരുപോലെ ആരാധകര്‍ ആഘോഷിക്കായരുണ്ട്. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് ചിത്രം വീണ്ടും തീയറ്ററുകളില്‍ എത്തുകയാണ്.
2011ല്‍ റിലീസ് ചെയ്ത വേലായുധം ആണ് റി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം പത്മനാഭ തിയറ്ററില്‍ മാത്രമാണ് റി റിലീസ്. ജൂലൈ 27ന് രാവിലെ ഏഴരയ്ക്ക് ആണ് ഷോ. തിരുവനന്തപുരം വിജയ് ഫാന്‍സ് ഡിസ്ട്രിക്ട് കമ്മിറ്റിയാണ് വേലായുധം വീണ്ടും തിയറ്ററിലേക്ക് എത്തിക്കുന്നത്. റി റിലീസ് പോസ്റ്റര്‍ വേലായുധത്തില്‍ വിജയിയുടെ സഹോദരിയായി എത്തിയ ശരണ്യയ്ക്ക് സംഘാടകര്‍ കൈമാറി.
മോഹന്‍ രാജയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു വേലായുധം. 45 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 65.60 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നും 7.60 കോടി നേടിയ സിനിമ 39.60 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നും സ്വന്തമാക്കിയത്. വേലായുധം എന്ന ടൈറ്റില്‍ റോളില്‍ വിജയ് എത്തിയ ചിത്രത്തില്‍ ഹന്‍സിക, ജെനീലിയ, സന്താനം, സൂരി, അഭിമന്യു സിംഗ്, വിനീത് കുമാര്‍ തുടങ്ങി നിരവധി പേര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അതെസമയം വെള്ളിത്തിരയോട് വിടപറയാന്‍ ഒരുങ്ങുകയാണ് നടന്‍ വിജയ്. ജനനായകന്‍ എന്ന സിനിമയോടെ താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടന്‍ തന്നെയാണ് അറിയിച്ചതും. ഈ പ്രഖ്യാപനം ചെറുതല്ലാത്ത ആഘാതം തന്നെയാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.