കുനാഫ കഴിക്കാൻ തോന്നുമ്പോൾ ഇനി കടയിലേക്ക് ഓടേണ്ട, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. നാവിലിട്ടാൽ അലിഞ്ഞിറങ്ങുന്ന ഒരു കിടിലൻ കുനാഫ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
അവൻ 1800C ൽ ചൂടാക്കിയിടുക(പ്രീ ഹീറ്റ് ). കുനാഫ മാവ് ഒരു കുഴിയുള്ള പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം. ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്റെ പകുതി എടുത്ത് നന്നായി അമർത്തി വെച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക.
ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം. പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം. തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.