Celebrities

പാട്ടെഴുതിക്കിട്ടിയ മുഴുവൻ തുകയും ഗാനരചയിതാവ് നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകി ശിവ കാർത്തികേയൻ – siva karthikeyan

നടനായും ​ഗാനരചയിതാവായും ഗായകനായും കഴിവ് തെളിയിച്ച സകലകാലാവല്ലഭനാണ് കലാകാരനായ ശിവ കാർത്തികേയൻ. നാ. മുത്തുകുമാർസ് 50 ഇയേഴ്സ് എന്ന ചടങ്ങിൽ വെച്ച് അവതാരക വെളിപ്പെടുത്തിയ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ സിനിമയ്ക്കുവേണ്ടി പാട്ടെഴുതിക്കിട്ടിയ മുഴുവൻ തുകയും അന്തരിച്ച ​ഗാനരചയിതാവ് നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകി എന്ന് സ്ഥിരീകരിക്കുകയായിരുന്നു ശിവ കാർത്തികേയൻ.

ചടങ്ങിൽ വെച്ച് അവതാരക പറഞ്ഞ ഈ കാര്യം വേദിയിൽ വെച്ചുതന്നെ അദ്ദേഹം സ്ഥിരീകരിച്ചു. സംവിധായകൻ നെൽസണാണ് പാട്ടെഴുതാൻ തന്നോട് ആദ്യം ആവശ്യപ്പെടുന്നത്. അന്നെഴുതിയത് ജോളി മൂഡിലുള്ള ഒരു പാട്ടായിരുന്നു. അതിന്റെ വരികൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ ഉദ്യമത്തിന് ഒരർത്ഥമുണ്ടാകണമെന്ന് കരുതിയിരുന്നു. അതുകൊണ്ട് പാട്ടെഴുതി കിട്ടുന്ന ശമ്പളം നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകണമെന്ന് കരുതി. ശിവ കാർത്തികേയൻ പറഞ്ഞു.

അതൊരിക്കലും ഒരു സഹായമല്ല. ഇത് തന്റെ കടമയാണെന്നും. സംവിധായകർക്കും താരങ്ങൾക്കും നിർമാതാക്കൾക്കും ആരാധകർക്കുമെല്ലാം നാ. മുത്തുകുമാർ ബാക്കി വെച്ചിട്ടുള്ളത് മനോഹരമായ കവിതകളാണ്. ഇതിന് പകരമായി ചെയ്യുന്ന കടമയാണ് ഇപ്പോൾ ഞാൻ ചെയ്തത്. ഒരു ആദരമാണിത്. നാ. മുത്തുകുമാർ സാർ, നിങ്ങളെ തമിഴ് സിനിമയും സം​ഗീതസംവിധായകരും ഗായകരും ഏറെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിനും അതുപോലെ തന്നെയാണ്. നിങ്ങളെപ്പോലെ എഴുതാൻ കഴിവുള്ളവർ ഇനി ജനിക്കുമോയെന്ന് സംശയമാണ്. ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.

STORY HIGHLIGHT: siva karthikeyan