സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ആരാധകർക്കിടയിൽ വമ്പൻ വരവേൽപ്പാണ് ഹൃദയപൂർവം ടീസറിന് ലഭിക്കുന്നത്. ടീസർ യൂട്യൂബിൽ ട്രെൻഡിങ് സ്ഥാനം സ്വന്തമാക്കിയിരിക്കുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
‘Quietly dropped, Suddenly everywhere Now Trending #1’ എന്ന ക്യാപ്ഷനോടെ മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം ടീസർ നൽകുന്ന സൂചന. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്‌നർ പടമാകും ഇത്. ആഗസ്റ്റ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മാളവിക മോഹനൻ ആണ് നായിക സംഗീത, സിദ്ധിഖ്, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ സോനു ടി.പി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
STORY HIGHLIGHT: hridayapoorvam teaser