തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് ഹൻസിക മോട്‍വാനി. ദീർഘകാല ബോയിഫ്രണ്ടായിരുന്ന സൊഹൈൽ കതുരിയയാണ് ഹൻസികയുടെ ഭർത്താവ്. രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ ഹന്‍സിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. സൊഹേല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പവും. വിവാഹത്തിനുശേഷം ആ വലിയ കുടുംബത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് പ്രശ്‌നമായി തോന്നിയതോടെ അതേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇരുവരും താമസം മാറി. എന്നാല്‍ പ്രശ്‌നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല.’ ഇവരുമായി അടുത്ത ബന്ധമുള്ളയാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അതെ സമയം ഹസികയുടെയും സൊഹൈലിന്റെയും ഈ വേർപിരിയൽ അഭ്യുഹങ്ങളോട് ഹൻസിക ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത് നുണയാണ് എന്നാണ് സൊഹേല്‍ പറഞ്ഞത്. മറ്റ് ചോദ്യങ്ങളോടൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. 2022 ഡിസംബർ നാലിന് ജയ്പൂരിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടേയും വിവാഹം ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്ന പേരില്‍ ടെലിവിഷന്‍ ഷോയായി സംപ്രേഷണം ചെയ്തിരുന്നു. അഭ്യുഹങ്ങളോടുള്ള കൂടുതൽ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
STORY HIGHLIGHT: hansika motwani and husband sohael living separately