സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി വേഷമിട്ട ആദ്യ ചിത്രമായിരുന്നു കുമ്മാട്ടിക്കളി’. അടുത്തിടെയായി വ്യാപകമായ ട്രോളുകളാണ് ചിത്രത്തിലെ താരത്തിന്റെ അഭിനയത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഇപ്പോഴിതാ ട്രോളിയവർക്കുള്ള മാസ് മറുപടിയുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവ് നിലപാട് വ്യക്തമാക്കിയത്.
‘സത്യസന്ധമായി പറഞ്ഞാല്‍ ‘കുമ്മാട്ടിക്കളി’യില്‍ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ല. എന്നാല്‍, അതുകാരണമുള്ള ട്രോളുകളില്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ പണി നിര്‍ത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് ഞാന്‍ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇവിടെതന്നെ കാണും.’ മാധവ് പറഞ്ഞു.
ഞാനത് ചെയ്തു, ഇനി മാറ്റാന്‍ കഴിയില്ല. പക്ഷേ, അന്ന് ഞാന്‍ ഒന്നുകൂടെ ആലോചിച്ചാല്‍ മതിയായിരുന്നു. സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒരു കഥയായിരിക്കും, ഷൂട്ടിങ്ങിന് പോവുമ്പോള്‍ വേറൊരു കഥയാവും. എന്റെയടുത്ത് അവതരിപ്പിച്ച സിനിമ ഇങ്ങനെയായിരുന്നില്ല. അങ്ങനെ സംഭവിക്കാറുണ്ട്. ഒരു നിര്‍മാതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് ഒരു സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായാണ് ആളുകള്‍ കാണാന്‍ വരുന്നത്. ഈ രണ്ടുഭാഗത്തോടും ഉത്തരവാദിത്തമുണ്ട്. എനിക്ക് കുറ്റബോധമില്ല. ഒരുപാട് അനുഭവപരിചയം ചിത്രം തന്നിട്ടുണ്ട്. കുമ്മാട്ടിക്കളി’യെക്കുറിച്ചും താരം പറഞ്ഞു.
STORY HIGHLIGHT: madhav suresh gives a mass reply