മാധവ് സുരേഷ് നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു കുമ്മാട്ടിക്കളി.
സിനിമയില്‍ മാധവ് അഭിനയിച്ച ചില രംഗങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിലെ മാധവിന്റെ അഭിനയത്തെ കളിയാക്കുന്ന തരത്തിലാണ് ട്രോളുകള്‍. ഇദ്ദേഹം അഹങ്കാരിയാണ് താരപുത്രൻ എന്നതിന്റെ ജാഡയാണ് എന്ന് തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് നടന്റെ ഓരോ വീഡിയോയ്ക്ക് താഴെയും വരുന്നത്. മാത്രമല്ല മാധവിന്റെ വ്യക്തി ജീവിതവും മാതാപിതാക്കളെയും വരെ മോശമായി പറഞ്ഞുകൊണ്ട് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാധവിന്റെ പ്രതികരണം.
മാധവിന്റെ വാക്കുകള്‍….
‘എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല. എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് മറ്റുള്ളവർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നത്. അങ്ങനെ എത്രപേർ ചെയ്യുമെന്ന് എനിക്കറിയില്ല. പിള്ളേരെ അച്ഛന് ഭയങ്കര ഇഷ്ടമാണ്. എനിക്ക് എന്നും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ തന്നെയാണ് ഇഷ്ടം. രാഷ്ട്രീയത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് ഞാൻ’.
അതെസമയം കുമ്മാട്ടിക്കളി എന്ന സിനിമയിലെ മാധവിന്റെ പ്രടനത്തെ കുറിച്ച് വരുന്ന ട്രോളുകള്‍ക്കും മാധവ് പ്രതികരിച്ചു. ‘സത്യസന്ധമായി പറഞ്ഞാല്‍ ‘കുമ്മാട്ടിക്കളി’യില്‍ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ല. എന്നാല്‍ അതുകാരണമുള്ള ട്രോളുകളില്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ പണി നിര്‍ത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് ഞാന്‍ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്ക്കോളാം. അതിനി അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇവിടെതന്നെ കാണും. ഞാനത് ചെയ്തു, ഇനി മാറ്റാന്‍ കഴിയില്ല. പക്ഷേ, അന്ന് ഞാന്‍ ഒന്നുകൂടെ ആലോചിച്ചാല്‍ മതിയായിരുന്നു.