Celebrities

അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാൽതൊട്ട് വണങ്ങേണ്ടിയിരിക്കുന്നു; തുറന്നുപറഞ്ഞ് രവി കിഷൻ – ravi kishan touches wifes feet

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടനും എംപിയുമായ രവി കിഷൻ. സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപിൽ ശർമ്മയുടെ നെറ്റ്ഫ്ലിക്സ് ഷോ ആയ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രവി കിഷൻ. രവി കിഷനൊപ്പം അജയ് ദേവ്​ഗൺ, മൃണാൾ ഠാക്കൂർ എന്നിവരും ഷോയിൽ പങ്കെടുത്തിരുന്നു.

ഭാര്യ പ്രീതി കിഷന്റെ കാൽ തൊട്ട് താൻ വണങ്ങാറുണ്ടെന്നും എന്നാൽ ഭാര്യ അതിന് സമ്മതിക്കാറില്ലെന്നും അതിനാൽ ഭാര്യ ഉറങ്ങുന്ന സമയത്താണ് താൻ അവരുടെ കാൽ തൊട്ട് വന്ദിക്കുന്നതെന്നും താരം പറഞ്ഞു. ‘ തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവൾ എന്റെ ദുഖത്തിൽ പങ്കാളിയായിരുന്നു എന്ന് രവി കിഷൻ പറയുന്നു. അന്ന് മുതൽ അവൾ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാൻ എന്താണോ ആ പാവം എന്റെ കൂടെയുണ്ട്. അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാൽതൊട്ട് വണങ്ങേണ്ടിയിരിക്കുന്നു, അതിന് അവർ യോ​ഗ്യയാണ്.’ രവി കിഷൻ പറഞ്ഞു.

അത് വളരെ നല്ലൊരു കാര്യമാണെന്ന് ഷോയിലെ സ്പെഷ്യൽ ​ഗസ്റ്റായ നടി അർച്ചന പുരാൻ സിങ് പറഞ്ഞു. ഈ ഭാ​ഗത്തിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. യഥാർത്ഥ സ്നേഹം ഈ ലോകത്ത് വിരളമാണ്, രവി കിഷന് അഭിനന്ദനങ്ങൾ എന്നിങ്ങനെ നിരവധി കമെന്റുകളാണ് ആരാധകർ പങ്കുവെച്ചത്.

STORY HIGHLIGHT: ravi kishan touches wifes feet