Entertainment

‘നഷ്ടം വാക്കുകള്‍ക്ക് അതീതം’: പ്രിയ സുഹൃത്ത് ബരോട്ടിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി അമിതാഭ് ബച്ചന്‍

ഡോണ്‍ എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനെ ബോളിവുഡില്‍ സൂപ്പര്‍ താരമാക്കിയ സംവിധായകനാണ് ചന്ദ്ര ബരോട്ട്. പള്‍മണറി ഫൈബ്രോസിസിനെതിരായ പോരാടിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് വിട പറഞ്ഞത്. ഇപ്പോഴിതാ ചന്ദ്ര ബരോട്ടിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

ബച്ചന്റെ കുറിപ്പിന്റെ പൂര്‍ണരൂപം……

‘എന്റെ പ്രിയപ്പെട്ട സുഹൃത്തും ഡോണിന്റെ സംവിധായകനുമായ ചന്ദ്ര ബരോട്ട് അന്തരിച്ചു. ഈ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്… ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ അതിലുപരി അദ്ദേഹം ഒരു കുടുംബ സുഹൃത്തായിരുന്നു. എനിക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ’.

ഡോണ്‍, ഹം ബജ ബജാ ദേംഗേ, പ്യാര്‍ ബാരാ ദില്‍, അശ്രിതാ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഡോ. മനീഷ് ഷെട്ടിയുടെ മേല്‍നോട്ടത്തില്‍ ഏഴു വര്‍ഷമായി ഗുരു നാനാക്ക് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ദീപ ബരോട്ടാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.