നാലുമണി ചായക്ക് കിടിലൻ സ്വാദിൽ തയ്യാറാക്കാം സ്വാദിഷ്ഠമായ മീറ്റ് സമോസ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അല്പം ഉപ്പ് മഞ്ഞൾ പൊടി ഇട്ട് അതിലേക്ക് ഉരുളക്കിഴങ്ങു ചേര്‍ത്ത് വേവിക്കുക. ഇത് വേവിച്ച ശേഷം അല്പം ഒരു പാനില്‍ എണ്ണ ചൂടാക്കുക. ജീരകവും കറുവപ്പട്ടയുടെ ഇലയും ഉള്ളിയും വേവിച്ച ഇറച്ചിയും മിക്സ് ചെയ്ത് വഴറ്റിയെടുക്കുക. ഇത് തവിട്ട് നിറമാവുന്നത് വരെ ചേയ്യേണ്ടതാണ്. ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞ് അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് ഇളക്കുക. കുരുമുളക്, ഉപ്പ്, ജീരകം, മല്ലി, മഞ്ഞള്‍, മുളകുപൊടി, കറുവാപ്പട്ട, ഏലയ്ക്ക എന്നിവയും ചേര്‍ക്കുക.
ഇതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ തണുക്കുന്നത് വരെ മാറ്റി വെക്കുക. ഉരുളക്കിഴങ്ങ്, ബീഫ് മിശ്രിതത്തിലേക്ക് പച്ചമുളകും ബാക്കി ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. സമോസ ഷീറ്റ് എടുത്തു അതിൽ ഫില്‍ ചെയ്യുക. പിന്നീട് ഇത് ത്രികോണ രൂപത്തില്‍ മടക്കി അരികുകള്‍ മൈദ കൊണ്ട് ഒട്ടിച്ചു വെക്കുക. പിന്നീട് ചൂടായ എണ്ണയില്‍ ഇത് വറുത്തെടുക്കുക,ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്ന വരെ വറുക്കുക. നല്ല സ്വാദിഷ്ഠമായ മീറ്റ് സമോസ റെഡി.