ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലൂടെയാണ് രാജേഷ് മാധവന്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ സിനിമയിലെ രണ്ട് സീനില്‍ മാത്രമാണ് രാജേഷ് മാധവന്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ തന്റെ ജീവിതം തന്നെ ആ സിനിമയ്ക്ക് ശേഷം മാറിയെന്ന് തുറന്ന് പറയുകയാണ് നടന്‍. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
രാജേഷ് മാധവന്റെ വാക്കുകള്‍……
‘മഹേഷിന്റെ പ്രതികാരത്തില്‍ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു. എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്’ .
തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീ നായര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ നിര്‍മ്മാണം ആഷിഖ് അബുവാണ്.