Entertainment

‘സിനിമയില്‍ ഒരു വേള്‍ഡ് ഉണ്ടാക്കിയെടുക്കണമെങ്കില്‍ ഒരു സമയം വേണം,അതിന് കുറച്ച് ലാഗ് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു’; ജീത്തു ജോസഫ്

ദൃശ്യം എന്ന മികച്ച സിനിമ കൊണ്ട് സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ തന്റെ ചിത്രത്തില്‍ ലാഗുണ്ടെന്ന വിമര്‍ശനത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്. എന്നാല്‍ സിനിമയില്‍ ഒരു വേള്‍ഡ് ഉണ്ടാക്കിയെടുക്കാന്‍ ലാഗ് അനിവാര്യമാണ്. ദൃശ്യം 3 യിലും ലാഗ് ഉണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജീത്തു ജോസഫിന്റെ വാക്കുകള്‍…..

‘തൊട്ടാലും പിടിച്ചാലും ഇപ്പോള്‍ ലാഗ് എന്നാണ് പറയുന്നത്. നിര്‍മാതാക്കള്‍ വന്നിട്ട് അവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയും. സിനിമയ്ക്ക് ലാഗ് വേണം. മെമ്മറീസില്‍ ഫസ്റ്റ് ഹാഫില്‍ ഞാന്‍ ലാഗ് ഇട്ടിട്ടുണ്ട്, ദൃശ്യത്തിലും അതുണ്ട്. ഇപ്പോള്‍ ഞാന്‍ ദൃശ്യം 3 എഴുതുകയാണ്. അതിലും ലാഗ് ഉണ്ട്. കാരണം സിനിമയില്‍ ഒരു വേള്‍ഡ് ഉണ്ടാക്കിയെടുക്കണമെങ്കില്‍ ഒരു സമയം വേണം. ഇത് സിനിമയിലെ നിയമം ഒന്നുമല്ല പക്ഷെ ഞാന്‍ വിചാരിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് എന്റെ സിനിമയില്‍ കുറച്ച് ലാഗൊക്കെ കാണും’.

മികച്ച പ്രേക്ഷക പ്രതികരണമാണ് ദൃശ്യം സിനിമയ്ക്ക് ലഭിച്ചത്. ദൃശ്യം രണ്ടാം ഭാഗവും വന്‍ ഹിറ്റായതോടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗംഭീര പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ തന്നെ പറഞഅഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.