Movie News

ദിലീപിനൊപ്പം ഭ.ഭ.ബയിൽ ഒന്നിച്ച് മോഹൻലാൽ ; സ്ഥിരീകരിച്ച് ബി. ഉണ്ണികൃഷ്ണന്‍ – mohanlal dileep bhabhaba movie updates

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മാസ് കോമഡി ചിത്രമാണ് ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’. ഇപ്പോഴിതാ ചിത്രത്തിൽ ദിലീപിനൊപ്പം മോഹന്‍ലാലും ചേര്‍ന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ.

നേരത്തെ ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൂടാതെ ചിത്രത്തിനുവേണ്ടി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകരും സൂചിപ്പിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഇപ്പോൾ ബി. ഉണ്ണികൃഷ്ണന്റെ ഈ വെളിപ്പെടുത്തല്‍.

ദിലീപും മോഹന്‍ലാലും ചേര്‍ന്നുള്ള ഗാനചിത്രീകരണരംഗം കണ്ടു. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമാകാനുള്ള സാധ്യത ‘ഭ.ഭ.ബ’യ്ക്കുണ്ടെന്നും ഭ.ഭ.ബ’യുടെ സെറ്റില്‍ താന്‍ പോയിരുന്നതായും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും വേഷമിടുന്നു.

STORY HIGHLIGHT: mohanlal dileep bhabhaba movie updates