ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് തുടക്കം. ‘ബാംഗ്ലൂർ ഹൈ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടു.
വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണനാണ്. താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ സി. ജെ. റോയ്, സംവിധായകൻ വി. കെ. പ്രകാശ്, ഷൈൻ ടോം ചാക്കോയും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.
View this post on Instagram
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർക്ക് പുറമെ അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകർക്ക് നൽകാൻ ലക്ഷ്യമിടുന്ന ചിത്രമാണിത്.
STORY HIGHLIGHT: bangalore high title announced