ദൃശ്യം സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധനേടിയ സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ ദൃശ്യം 3 സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. ജോര്‍ജ് കുട്ടി തന്റെ കുടുംബത്തിനെ ബാധിക്കുന്ന എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ മരണം വരെ പോരാടുമെന്നും അയാള്‍ അങ്ങനെയാണെന്നും ജീത്തു പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭുമുഖത്തിലായിരുന്നു ജീത്തു ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജീത്തു ജോസഫിന്റെ വാക്കുകള്‍…….
‘ജോര്‍ജ് കുട്ടിയെ സംബന്ധിച്ചിടത്തോളം അയാളൊരു അനാഥനാണ്. സ്വന്തമായി അധ്വാനിച്ച് വളര്‍ന്ന് വന്ന ആളാണ് ജോര്‍ജുകുട്ടി. ഇത്രയും സമ്പാദിച്ച കൂട്ടത്തില്‍ അധ്വാനിച്ച് വളര്‍ത്തിയ കുടുംബത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാല്‍ അതുപോലെ അയാളത് പിടിച്ച് നിര്‍ത്താന്‍വേണ്ടി ശ്രമിക്കും. അത് മരണം വരെ പിടിച്ച് നിര്‍ത്തും. അത് പുള്ളിയുടെ ക്യാരക്ടറാണ്.
അപ്പുറത്തെ വശത്ത് ഒറ്റയൊരു മകനാണ്. അമ്മയുടെ ഭാഗത്ത് നിന്ന് വളര്‍ത്തുദോഷം ഉണ്ടായിട്ടുണ്ട്. പ്രഭാകര്‍ എന്ന് പറയുന്ന ആള്‍ക്ക് അതില്‍ അഭിപ്രായ വ്യത്യസവുമുണ്ട്. പക്ഷേ അവരുടെ മകനാണ്. തുടക്കത്തിലൊക്കെ മകനെ കാണുന്നില്ലെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ ഉള്ളില്‍ എവിടെയോ മകന്‍ അപായപ്പെട്ടുവെന്ന് ഫീലിങ് ഉണ്ട്. ആ പേടിയോടെയാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്കൊരിക്കലും അത് പൊറുക്കാന്‍ പറ്റില്ല. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് ഇവനെ കൊല്ലാനുള്ള അവകാശം ഇല്ല’.
മികച്ച പ്രേക്ഷക പ്രതികരണമാണ് ദൃശ്യം സിനിമയ്ക്ക് ലഭിച്ചത്. ദൃശ്യം രണ്ടാം ഭാഗവും വന്‍ ഹിറ്റായതോടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗംഭീര പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.