താരങ്ങളുടെ ജീവിതവും ജീവിതചര്യയും എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുള്ള വിഷയമാണ്. ഇപ്പോഴിതാ മുതിർന്ന നിർമാതാവ് ബോണി കപൂർ ശരീര ഭാരത്തിൽ വരുത്തിയ മാറ്റമാണ് ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. താരം ജിം പരിശീലനമില്ലാതെ 26 കിലോ ശരീരഭാരം കുറച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജിം പരിശീലനത്തിന് പകരം ചിട്ടയായ ഭക്ഷണക്രമം പാലിച്ചാണ് ബോണി ശരീരഭാരം കുറച്ചത്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വിഭവങ്ങളും ഒഴിവാക്കി. അത്താഴം ഒഴിവാക്കുകയും പകരം വൈകീട്ട് ലഘുവായ സൂപ്പ് ഭക്ഷണമാക്കുകയും ചെയ്തു. പഴങ്ങളും ജ്യൂസും റൊട്ടിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെയും ഇത്തരത്തിൽ ശരീര ഭാരത്തിൽ മാറ്റം വരുത്തി അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. ഫിറ്റ്നെസിനോടുള്ള തന്റെ താത്പര്യത്തിന് കാരണം അന്തരിച്ച ഭാര്യ ശ്രീദേവിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
STORY HIGHLIGHT: boney kapoor weight loss