സ്വന്തം വീട്ടില്‍ വര്‍ഷങ്ങളായി മാനസിക പീഡനങ്ങള്‍ നേരിടുന്നതായി ബോളിവുഡ് നടി തനുശ്രീ ദത്ത. സോഷ്യല്‍ മീഡിയയില്‍ പൊട്ടിക്കരയുന്ന വീഡിയോയിലൂടെ നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 2018ലെ മീ ടൂ ആരോപണങ്ങള്‍ മുതല്‍ക്കേ ഇത് തുടരുന്നുണ്ടെന്നും നടി പറഞ്ഞു. സ്ഥിതിഗതികള്‍ വളരെ രൂക്ഷമായതോടെ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയായെന്നും നടി വീഡിയോയില്‍ പറയുന്നു.
നടിയുടെ വാക്കുകള്‍……
‘എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എന്റെ വീട്ടില്‍ പലതരം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഞാന്‍ പൊലീസിനെ വിളിച്ചു. അവര്‍ എന്നോട് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നല്‍കും, ഞാന്‍ ഇപ്പോള്‍ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി എന്റെ വീട്ടിലെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, എന്റെ വീട് ആകെ കുഴപ്പത്തിലാണ്.
View this post on Instagram
വേലക്കാരികളില്‍ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും ചെയ്യുകയാണ്. എനിക്ക് എന്റെ തൊഴില്‍ ചെയ്യണം. എന്റെ വീട്ടില്‍ എനിക്ക് പ്രയാസങ്ങള്‍ നേരിടുകയാണ്. ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ. മാനസികമായ പീഡനങ്ങള്‍ കാരണം ഞാന്‍ രോഗബാധിതയാണ്. 2018ലെ മീ ടൂ ആരോപണങ്ങള്‍ മുതല്‍ക്കേ ഇത് തുടരുന്നുണ്ട്. ഇന്ന് ഇതെല്ലാം കണ്ട് മടുത്താണ് പൊലീസിനെ വിളിച്ചത്. ഇനിയും വൈകുന്നതിന് മുമ്പ് ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ’ .