50–ാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യൻ താരം സൂര്യ. പിറന്നാൾ ദിനത്തിൽ വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകരെ മതിലിന് മുകളിൽ കയറി നിന്ന് അഭിസംബോധന ചെയുന്ന നടന്റെ വീഡിയോയും ജ്യോതികയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന സൂര്യയുടെ ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. നിരവധി ആരാധകരാണ് പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചു കൂടിയത്.
തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് നന്ദിയും സ്നേഹവും അറിയിച്ച് സൂര്യയുമെത്തി. ആർപ്പുവിളിച്ചും സെൽഫി എടുത്തും ആരാധകർ ഈ ദിനം ആഘോഷമാക്കുകയും ചെയ്തു. കൂടാതെ പിറന്നാളിനോടനുബന്ധിച്ച് ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസർ റിലീസ് ചെയ്തു.
View this post on Instagram
കഴിഞ്ഞ കുറച്ച് കാലമായി ബോക്സ് ഓഫീസിൽ അത്ര നല്ല സമയമായിരുന്നില്ല സൂര്യയ്ക്ക്. പുറത്തിറങ്ങിയ പോസ്റ്റർ മികച്ച പ്രതികരണം സ്വന്തമാക്കിയ പോലെ തന്നെ സിനിമയും വിജയിക്കുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നതും.
STORY HIGHLIGHT: fans surround actor suriya’s house