ഹൊറർ ത്രില്ലർ ചിത്രം ‘തയ്യൽ മെഷീനി’ലൂടെ നടി ഗായത്രി സുരേഷ് വീണ്ടും പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തി. സി.എസ്. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തയ്യല്‍ മെഷീന്‍’. ‘കടത്തനാട്ടെ കളരിയില്‍’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലെ നായിക ഗായത്രി സുരേഷ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഒന്നിന് തീയേറ്റര്‍ റിലീസായി എത്തും.
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയന്‍, പ്രേം നായര്‍, ജ്വല്‍ മനീഷ്, പളുങ്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, മ്യൂസിക്ക്: ദീപക് ജെ. ആർ.
STORY HIGHLIGHT: thayyal machine first song released