സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. പ്രേക്ഷകര്‍ക്കൊപ്പം നിരൂപകരില്‍ നിന്നും വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്. ചിത്രം റിലീസിനെത്തിയ വാഴാഴ്ച 1.1 കോടി, വെള്ളിയാഴ്ച ഒരു കോടി, ശനിയാഴ്ച 0.9 കോടി, ഞായറാഴ്ച 0.89 കോടി, തിങ്കളാഴ്ച 0.31 കോടി, ചൊവ്വാഴ്ച 0.29 കോടി എന്നിങ്ങനെയായി ആകെ 4.49 കോടിയാണ് നെറ്റ് കളക്ഷനായി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന ആ ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രത്തില്‍, സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീല്‍ കഥാപാത്രമായി വേഷമിട്ടിരിക്കുന്നു. തുടക്കം മുതല്‍ അവസാനം വരെ സുരേഷ് ഗോപി എന്ന നടന്റെയും താരത്തിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്.
ടൈറ്റില്‍ കഥാപാത്രമായ ജാനകി ആയി തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് അനുപമ പരമേശ്വരന്‍ സമ്മാനിച്ചത്. അനുപമയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, മാധവ് സുരേഷ്, അസ്‌കര്‍ അലി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ചവെച്ചു. ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ബാലാജി ശര്‍മ, രതീഷ് കൃഷ്ണ, ഷഫീര്‍ഖാന്‍, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായര്‍, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.