Entertainment

‘ദൃശ്യം 3യില്‍ എല്ലാം കലങ്ങി തെളിയും’: ചിലപ്പോള്‍ മൂത്ത മകളും ഇളയ മകളും തമ്മില്‍ വ്യത്യാസം ഉണ്ടാകാം; ജീത്തു ജോസഫ്

മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമ ആയിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്താണ് ഇനി ജോര്‍ജ് കുട്ടിയ്ക്കും കുംടുംബത്തിനും സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ അക്ഷമരായി കാത്തിരിക്കുയാണ് മലയാളികള്‍. ഇപ്പോഴിതാ കാലവും പ്രായവും മാറുന്നതിനനുസരിച്ച് സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മാറ്റം ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അടുത്തിടെ മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ജീത്തുവിന്റെ വാക്കുകള്‍……

‘മൂന്നാം ഭാഗം വരുമ്പോള്‍ മൂത്ത മകളും ഇളയ മകളും തമ്മില്‍ വ്യത്യാസം ചിലപ്പോള്‍ ഉണ്ടാകാം. കാലവും പ്രായവും മാറുന്നതിനനുസരിച്ച് അവര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കും. ആ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്താണ്? കാഴ്ചപ്പാടുകള്‍ മാറുന്നു. പ്രത്യേകിച്ച് മക്കളില്‍.അങ്ങനെയൊക്കെ ഉള്ള കാര്യങ്ങളാണ് മൂന്നാം ഭാഗത്തില്‍ ഞാന്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

ആരെയും മനഃപൂര്‍വ്വം ദ്രോഹിക്കുന്ന ആളല്ല ജോര്‍ജുകുട്ടി. നാളെ ചിലപ്പോള്‍ പുള്ളി എങ്ങനാന്ന് പറയാന്‍ പറ്റില്ല. മനുഷ്യനാണ് മാറും. പ്രായം മാറുന്നതിനനുസരിച്ച് നമ്മുടെ ചിന്താഗതികള്‍ മാറാം. അതും സംഭവിക്കാം. അതുകൊണ്ട് ജോര്‍ജുകുട്ടിക്കുണ്ടാകുന്ന മാറ്റം ഏത് രീതിയിലാണെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല’.