റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കന്നഡ ചിത്രമായിരുന്നു കാന്താര. മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. പിന്നീട്ട് ‘കാന്താര: ചാപ്റ്റര്‍ 1’ന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായതായി അറിയിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് ആയിരിരുന്നു സമ്മാനിച്ചിരുന്നത്. മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. തുടക്കം മുതലേ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്.
ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല എന്നാണ് വിഡിയോയിൽ റിഷഭ് ഷെട്ടി പറയുന്നത്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
story highlight: Kanthara Chapter 1 shooting completes