ബോളിവുഡില്‍ നിരവധി ആരാധകരുളള നടിയാണ് മലയാളി കൂടിയായ വിദ്യ ബാലന്‍. സഹതാരങ്ങളില്‍ നിന്നും അണിയറ പ്രവര്‍ത്തകരില്‍ നിന്നും സിനിമ ചിത്രീകരണ സമയത്ത് നടിമാര്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ച് പിന്നീട് പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു മോശം അനുഭവം തുറന്നു പറയുകയാണ് വിദ്യ ബാലന്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്റിമേറ്റ് രംഗത്തില്‍ സഹനടന്‍ ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കാതെ അഭിനയിച്ചുവെന്ന് പറയുകയാണ് നടി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
വിദ്യ ബാലന്റെ വാക്കുകള്‍…..
‘അദ്ദേഹം ചൈനീസ് ഭക്ഷണം കഴിച്ചിരുന്നു. എനിക്ക് വെളുത്തുള്ളിയുടെയും സോയ സോസിന്റെയും എല്ലാം ഗന്ധം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ബ്രഷ് ചെയ്തിട്ടില്ലെന്ന് എനിക്ക് മനസിലായി. ഞങ്ങള്‍ക്ക് ഒരു പ്രണയ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിനും ഒരു പാര്‍ട്ണറൊക്കെ കാണില്ലേ എന്ന് ഞാന്‍ ആ സമയത്ത് ആലോചിച്ചു പോയി. ഈ ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യാന്‍ വരുന്നതിന് മുന്‍പ് ബ്രഷ് ചെയ്യാന്‍ അദ്ദേഹത്തിന് തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ ഏറെ നേരം ചിന്തിച്ചിരുന്നു’.
അതേസമയം, തന്റെ ആദ്യ ചിത്രമായ പരിണീതയില്‍ ചുംബന രംഗം ചിത്രീകരിക്കുമ്പോള്‍ സഞ്ജയ് ദത്ത് തന്നോട് വളരെ മാന്യമായി ഇടപെട്ടതിനെ കുറിച്ചും അഭിമുഖത്തില്‍ നടി ഓര്‍ത്തെടുത്തു. ‘ഏതൊരു പുതുമുഖത്തിനും അത്തരം സാഹചര്യങ്ങള്‍ ഭയപ്പെടുത്തുന്നതായി തോന്നിയേക്കാം. ഞാന്‍ വല്ലാതെ പരിഭ്രാന്തയായിരുന്നു. അപ്പോള്‍ സഞ്ജയ് എന്നെ വളരെ നന്നായി സഹായിച്ചു. അദ്ദേഹം വളരെ ശാന്തനായിരുന്നു, ‘നമുക്ക് ഇത് പടി പടിയായി ചെയ്യാം. പതുക്കെ പോകാം’ എന്ന് പറഞ്ഞു.