AMMA പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം നടക്കുകയാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി അൻസിബ. ശ്വേത മേനോനും ജഗദീഷും മത്സരരംഗത്ത് ഉള്ളത് പോസിറ്റീവ് ആയ കാര്യമാണെന്നും മത്സര രംഗത്ത് കൂടുതൽ ആളുകളുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. 32 വർഷത്തെ ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ മത്സരിക്കാൻ വരുന്നത് ആദ്യമായാണെന്നും നടി പറഞ്ഞു.
താൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് ഇവരെയൊക്കെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. ആരോഗ്യകരമായ മത്സരമാണ് നടക്കുന്നത് എന്നും നടി കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ വീണ്ടും തെരഞ്ഞെടുപ്പ് ചൂട്.
നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേത മേനോനും എത്തുന്നുവെന്നാണ് പുതിയ വിവരം. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കും എന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അമ്മയിലെ താരങ്ങളിൽ മിക്കവരും ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
ആകെ 508 അംഗങ്ങളാണ് അമ്മയിലുളളത്. അതിൽ ഇന്നലെ വരെ 125ൽ അധികം പത്രികകളാണ് സമർപ്പിച്ചിട്ടുളളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.
content highlight: AMMA