സുരേഷ് ഗോപിയെ നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മകന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തില്‍ മാധവ് അഭിനയിച്ച ഒരു രംഗം മാത്രമാണ് തനിക്ക് ഇഷ്ടപ്പെടാതെ പോയതെന്നും നടന്‍ പറഞ്ഞു. റേഡിയോ മാംഗോ നടത്തിയ ഫാന്‍ഫെസ്റ്റിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
സുരേഷ് ഗോപിയുടെ വാക്കുകള്‍..
”ശരിക്കും പറഞ്ഞാല്‍ ഡബ്ബിംഗിന് കണ്ടപ്പോള്‍ എനിക്ക് അത്ര തൃപ്തി അല്ലായിരുന്നു. പക്ഷേ സിനിമ തിയറ്ററില്‍ കണ്ടപ്പോള്‍ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒറ്റ ഷോട്ട് മാത്രമേയുള്ളൂ അവന്‍ കണ്ണ് വല്ലാതെ ഉപയോഗിച്ചതുപോലെ തോന്നിയത്. എനിക്ക് തോന്നുന്നു, അത് ആദ്യം എടുത്തതാണ്. അപ്പോള്‍ ഈ സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി എന്ന ഡയലോഗ് പറയുമ്പോള്‍ കണ്ണ് വലുതായി ഇരിക്കുന്നുണ്ട്. അത് മാത്രമേയുള്ളൂ എനിക്ക് വല്ലാതെ തോന്നിയത്”.
”മറ്റൊരു സീനില്‍ മാധവ് കൊണ്ടുവന്നിട്ടുള്ള ആറ്റിറ്റിയൂഡ് നന്നായിരുന്നു. സാറ് കാരണമല്ലേ ജാനകിക്ക് ഇങ്ങനെയൊരു സാഹചര്യം വന്നത്. അപ്പോള്‍ സാറിന് കൂടി അതില്‍ ഉത്തരവാദിത്തമില്ലേ എന്ന് ചോദിച്ചിട്ട് നോക്കിയ ഒരു നോട്ടം. അവിടെ ഒരു നിശബ്ദതയുണ്ട്”.