മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് സുധീഷ്. ഇപ്പോഴിതാ സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും എന്നാല്‍ തനിക്ക് കിട്ടിയത് നല്ല കഥാപാത്രമായിരുന്നുവെന്നും നടൻ പറയുന്നു. ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
വാക്കുകൾ ഇങ്ങനെ…
ആ സിനിമ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എനിക്ക് കിട്ടിയത് ഉഗ്രന്‍ കഥാപാത്രമായിരുന്നു. ഞാന്‍ ഭയങ്കര സന്തോഷത്തോടെ ചെയ്ത ഒരു ക്യാരക്ടറായിരുന്നു അത്. ജനങ്ങള്‍ ഏറ്റെടുക്കാത്തതില്‍ ഒരു ചെറിയ വിഷമം മാത്രമേ ഉള്ളു. അത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥാപാത്രമാണ്.
കാരണം സിനിമയിലെ കഥാപാത്രം ഒരു നാടകക്കാരനാണ്. അതുകൊണ്ട് എന്റെ അച്ഛന്റെ പല മാനറിസങ്ങളും എനിക്കതില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ ആ കഥാപാത്രത്തിന്റെ പേരും അച്ഛന്റെ പേരായിരുന്നു, സുധാകരന്‍ നായര്‍.
content highlight: Actor Sudheesh