‘ക്യൂൻ’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് അശ്വിൻ ജോസ്. ‘അനുരാഗം’, ‘പാലും പഴവും’ തുടങ്ങി ഒട്ടേറെ സിനിമകളിൽ നായകനായി താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഒരു റോണാൾഡോ ചിത്രം’ നാളെ ‘ (ജൂലൈ 25 ) മുതൽ തിയേറ്ററുകളിൽ.
ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി, സിനിമയ്ക്കുള്ളിലെ സിനിമയുമായെത്തുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള റിനോയ് കല്ലൂരാണ്. ഫുൾ ഫിലിം സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറുടെ ജീവിതം പ്രമേയമാക്കി എത്തുന്ന ചിത്രം അയാളുടെ ജീവിതത്തിലേക്ക് പി.കെ അരവിന്ദൻ എന്നൊരു ബിസിനസുകാരൻ എത്തുന്നതും തുടർന്നുള്ള ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങളുമാണ് ദൃശ്യവത്കരിക്കുന്നത്. പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരമാവുന്ന രീതിയിൽ ഒരു ടോട്ടൽ ഫാമിലി എന്‍റർടെയ്നറായാണ് ചിത്രം എത്തുന്നത്.
മനസ്സ് കവരുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇന്ദ്രൻസ്, പി.കെ അരവിന്ദൻ എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. ചൈതന്യ പ്രകാശാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. ‘ഗരുഡൻ’ എന്ന ചിത്രത്തിന് ശേഷം ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്. ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോൻ, മേഘനാഥൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത, കലാഭവൻ റഹ്മാൻ, മിഥുൻ എം ദാസ്, തുഷാര പിള്ള, മാസ്റ്റർ ദർശൻ മണികണ്ഠൻ, റീന മരിയ, അർജുൻ ഗോപാൽ, വർഷ സൂസൻ, കുര്യൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
നിർമ്മാണം: ഫുള്‍ഫിൽ സിനിമാസ്, ഛായാഗ്രഹണം: പിഎം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം: ദീപക് രവി, ഗാനരചന: ജോപോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, ഗാനാലാപനം: കെഎസ് ചിത്ര, കാർത്തിക്, ട്രൈബ് മാമ മേരികാളി, ഹരിചരൺ, സൂരജ് സന്തോഷ്, അനില രാജീവ്, ആവണി മൽഹാർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബൈജു ബാലൻ, അസോസിയേറ്റ് ഡയറക്ടർ: ജിനു ജേക്കബ്, അസോസിയേറ്റ് എഡിറ്റർ: ശ്യാം കെ പ്രസാദ്, സൗണ്ട് ഡിസൈൻ: പ്രശാന്ത് ശശിധരൻ, സൗണ്ട് റെക്കോർഡിംഗ് ആൻഡ് ഫൈനൽ മിക്സിംഗ്: അംജു പുളിക്കൻ, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരയ്ക്കൽ, ഫിനാൻസ് മാനേജർ: സുജിത്ത് പി ജോയ്, കോസ്റ്റ്യും: ആദിത്യ നാനു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അൻസാദ്, കളറിസ്റ്റ്: രമേഷ് അയ്യർ, സ്റ്റിൽസ്: ടോംസ് ജി ഒറ്റപ്ലാവൻ, ഡിസൈൻ: റിവർസൈഡ് ഹൗസ്, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്. വിതരണം ഫുൾഫിൽ സിനിമാസ് ത്രൂ തന്ത്ര മീഡിയ റിലീസ്. പിആർഒ: പ്രജീഷ് രാജ് ശേഖർ