സിനിമകൾ തോന്നുംപോലെ വെട്ടിക്കളയുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ രംഗത്ത്. സംവിധായകന്റെ ആവിഷ്കാരമാണ് സിനിമയെന്നും അത് വിലയിരുത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ആരാണെന്നും ചോദിച്ച അടൂർ ഞാൻ സെൻസറിങ്ങിന് തന്നെ എതിരാണെന്നും വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
വാക്കുകൾ ഇങ്ങനെ….
ഞാൻ സെൻസറിങ്ങിന് തന്നെ എതിരാണ്. പേരുകൾ മാറ്റുന്നതിന് മാത്രമല്ല, ഏത് തരത്തിലുള്ള സെൻസറിങ്ങിനും ഞാൻ എതിരാണ്. ജാനകി എന്ന പേര് മാറ്റിയതിൽ അല്ല, സെൻസറിങ് ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
മുന്നേ തന്നെ ഇത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് ആവർത്തിക്കുന്നു. സെൻസർ ആരാണ് ചെയ്യുന്നത് ? ഞാൻ ചെയ്യന്ന ഒരു വർക്ക് ശരിയാണോ തെറ്റാണോ എന്നത് വേറെ ഒരാൾ തീരുമാനിക്കുന്നത് എങ്ങനെയാണ്? വലിയ തെറ്റുകൾ ചെയ്‌താൽ അതിനെ ശിക്ഷിക്കാനുള്ള വകുപ്പ് നമ്മുടെ നിയമത്തിൽ ഉണ്ട്.
content highlight: Adoor Gopalakrishnan