ചുരുങ്ങിയ കാലയളവില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ കുറവാണെന്നും അവരെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നുള്ള പഴികള്‍ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മുഴങ്ങി കേട്ടിരുന്നു.പ്രാധാന്യം അനുസരിച്ച് മാത്രമേ തന്റെ സിനിമകളില്‍ സ്ത്രീ കഥാപാത്രം ഉള്‍കൊള്ളിക്കൂ എന്ന് ലോകേഷ് ഇതിന് മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ യൂണിവേഴ്‌സില്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കഥ ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ലോകേഷിന്റെ വാക്കുകള്‍….
‘ഞാന്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കുന്ന തരത്തില്‍ ഒരു കഥ എഴുതുന്നുണ്ട്. എല്‍ സി യു യൂണിവേഴ്‌സിലെ പുതിയ കഥാപാത്രമായിരിക്കും അത്. മൂന്ന് നാല് കഥാപാത്രങ്ങള്‍ ഉണ്ടാകും. കൈതി 2 വില്‍ ഈ കഥാപാത്രങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ലഭിക്കും’.
#LokeshKanagaraj Recent
– I'm writing a new character for an actress, which will be part of the #LCU.
– There will be 2–3 new characters introduced in #Kaithi2.#Cooliepic.twitter.com/iDjl7XkM7k— Movie Tamil (@MovieTamil4) July 24, 2025
അതെസമയം കൈതി 2 ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്ന ദില്ലിയും സൂര്യയുടെ റോളക്സ് എന്ന കഥാപാത്രവും കൈതി 2 വില്‍ നേര്‍ക്കുനേര്‍ വരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചിത്രത്തില്‍ കമല്‍ ഹാസന്റെ വിക്രം എന്ന കഥാപാത്രവും എത്തുമെന്നാണ് സൂചനകള്‍.