അഹമ്മദ് കബീറാണ് സംവിധാനം ചെയ്ത കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. മികച്ച അഭിപ്രായമാണ് സീരിസിന് ലഭിച്ചത്. കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ, സീരിസിലേക്ക് അയ്യപ്പന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഹരിശ്രീ അശോകന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ അഹമ്മദ് കബീര്‍.സീരിസിന്റെ വിജയം ആഘോഷിക്കുന്ന വേദിയിലാണ് സംവിധായകന്റെ പ്രതികരണം.
അഹമ്മദ് കബീറിന്റെ വാക്കുകള്‍…
‘കഥയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അമ്പിളി രാജു, അയ്യപ്പന്‍ ഈ രണ്ട് കഥാപാത്രങ്ങള്‍. അതില്‍ അമ്പിളി രാജു ഇന്ദ്രന്‍സ് ചെയ്യുമെന്ന് തീരുമാനിച്ചു. ഇനി അയ്യപ്പന്‍ ആണ്. സ്‌ക്രീന്‍ ടൈം കുറച്ചേയുള്ളൂ എങ്കിലും റോള്‍ പവര്‍ ഫുള്‍ ആണ്. ബാക്കി ഉള്ളവര്‍ അയ്യപ്പനെ പറയുന്നതിലാണ് ആ കഥാപാത്രത്തിന്റെ പവര്‍. അതുകൊണ്ട് തന്നെ ഫസ്റ്റ് ഇന്‍ട്രോയിലെ ലുക്ക് തന്നെ പവര്‍ഫുള്‍ ആയിരിക്കണം.
ഒരിക്കല്‍ അര്‍ജുന്‍ കാണാന്‍ പഞ്ചാബി ഹൗസ് എന്ന വീട്ടില്‍ പോയപ്പോള്‍ വാതില്‍ തുറന്നത് അശോകന്‍ ചേട്ടന്‍ ആണ്. പുള്ളി എന്നെ നോക്കി ഒരു ചിരി ചിരിച്ചു. അതില്‍ തന്നെ എനിക്ക് ഒരു സ്പാര്‍ക് ഉണ്ടായിരുന്നു. നമ്മള്‍ അത് നോട്ട് ചെയ്യുമല്ലോ. തിരിച്ച് ഇറങ്ങാന്‍ നേരത്തും ജൂണ്‍ എന്ന സിനിമയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, ബൈ എന്നൊക്കെ പറയുന്നു.അതിനിടയില്‍ ചേട്ടന്‍ താടി എടുത്ത, മീശ വെച്ചിട്ടുള്ള ഇപ്പോള്‍ സീരിസില്‍ നിങ്ങള്‍ കാണുന്ന ലുക്ക് എന്റെ മനസില്‍ വരുന്നു. ബാഹുലിനെ ആണ് ഞാന്‍ ആദ്യം വിളിക്കുന്നത് അശോകന്‍ ചേട്ടന്‍ ഈ കഥാപത്രം ചെയ്താല്‍ എങ്ങനെ ഉണ്ടാകുമെന്ന് ചോദിക്കുന്നു അടിപൊളി ആയിരിക്കുമെന്ന് അവനും പറയുന്നു. അശോകന്‍ ചേട്ടന്‍ ഈ കഥയിലേക്ക് എത്തുന്നത് അങ്ങനെയാണ്’.
View this post on Instagram
കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആയ ‘ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു’ ജൂണ്‍ 20 നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. അജു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ലാല്‍, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയവരും രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.