ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ആര്‍ട്ടിസ്റ്റ്. ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രം നിരവധി പ്രശംസകളും പുരസ്‌കാരങ്ങളും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ഫഹദ്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
ഫഹദിന്റെ വാക്കുകള്‍…..
‘ശ്യാമപ്രസാദ് സാറിനൊപ്പം ആര്‍ട്ടിസ്റ്റ് എന്നൊരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ചെയ്തതില്‍ ഏറ്റവും സെല്‍ഫിഷ് ആയ കഥാപാത്രം അതാണ്. സ്‌ക്രിപ്റ്റിലും അങ്ങനെ തന്നെ ആയിരുന്നു എഴുതിയിരുന്നത്. ആ സ്‌ക്രിപ്റ്റില്‍ ഞാന്‍ പൂര്‍ണമായും കണ്‍വിന്‍സ്ഡ് ആയിരുന്നു. ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തു പെര്‍ഫോം ചെയ്ത കഥാപാത്രമാണ് അത്’.
Mammookka in #OreKadal 🩷
— Southwood (@Southwoodoffl) July 24, 2025
ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡും ഫഹദിനെ തേടി എത്തിയിരുന്നു. ശ്രീറാം രാമചന്ദ്രന്‍, സിദ്ധാര്‍ത്ഥ ശിവ, സൃന്ദ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.