മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടാതാരമാണ് നിഷ സാരാംഗ്. ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ചില വിവാദങ്ങളെത്തുടര്‍ന്ന് ഉപ്പും മുളകും സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടി പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ നിന്നും മാറിനിന്നതിനു ശേഷം ഒരു മാസത്തോളം താന്‍ ആശുപത്രിയില്‍ ആയിരുന്നു എന്നും ഡിപ്രഷനിലേക്കു വരെ പോയെന്നും നിഷ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
നിഷ സാരാംഗിന്റെ വാക്കുകള്‍…..
”ഉപ്പും മുളകില്‍ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകള്‍ ചെയ്തതിനു ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി. ഒന്നൊന്നര മാസത്തോളം കൗണ്‍സിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബര്‍ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവര്‍ക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാല്‍ പല വഴികള്‍ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബര്‍മാര്‍ ഇങ്ങനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്”.