സൂപ്പർ താരങ്ങളുടെ ഓരോ ചിത്രങ്ങൾക്കായും കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ആരാധകരുടെ ആഹ്ലാദപ്രകടനം അതിരുവിട്ടതോടെ യുകെയിൽ പവൻ കല്യാൺ നായകനായി എത്തിയ ‘ഹരി ഹര വീര മല്ലു’വിന്റെ പ്രദർശനം നിർത്തി വെച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ‘ഹരി ഹര വീര മല്ലു’ പ്രദർശനത്തിനെത്തിയത്.
തീയേറ്ററിന്റെ തറയിൽ ആരാധകർ ചെറിയ വർണക്കടലാസുകൾ വിതറിയതാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വെച്ചതിന്റെ കാരണം. വർണ്ണ കടലാസ് വിതറിയതിനെ ചൊല്ലി വലിയ ബഹളമുണ്ടാവുകയും തുടർന്ന് ജീവനക്കാർ പ്രദർശനം നിർത്തിവെയ്ക്കുകയുമായിരുന്നു. എന്നാൽ ആഹ്ളാദപ്രകടനങ്ങൾ പാടില്ലെന്ന മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഇത്തരത്തിലുള്ള ആരാധകരുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
ആരാധകരുടേത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണെന്നും. ജീവനക്കാർ ചെയ്തതാണ് ശരിയെന്നും. ആരാധകരെക്കെണ്ടുതന്നെ തീയേറ്റർ വൃത്തിയാക്കിക്കണം എന്നുമായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.
STORY HIGHLIGHT: Pawan Kalyan fans schooled by theatre staff in UK