ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രം ‘വാര്‍ 2’ന്റെ ട്രെയ്ലര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണിത്.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും നേർക്കുനേർ എത്തുന്ന ഹൈ വോള്‍ട്ടേജ് ആക്ഷനും റൊമാന്‍സുമുള്ള ട്രെയ്ലർ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ട് മിനിറ്റും 3 സെക്കന്റുമാണ് ട്രൈലറിന്റെ ദൈർഘ്യം. കിയാര അഡ്വാനിയാണ് നായിക. 2019-ല്‍ പുറത്തിറങ്ങിയ ‘വാറി’ന്റെ രണ്ടാംഭാഗമാണ് ‘വാര്‍ 2’.
എന്നാൽ സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. തിരക്കഥ ശ്രീധര്‍ രാഘവന്‍. ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസ് ഛായാഗ്രഹണവും പ്രീതം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
STORY HIGHLIGHT: war 2 trailer