ലഹരിയുടെ കാര്യത്തില്‍ എപ്പോഴും ചെറുപ്പക്കാരെയാണ് ആളുകള്‍ കുറ്റം പറയുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ബാംഗ്ലൂര്‍ ഹൈ’ എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെയാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്.
ഷൈന്‍ ടോം ചാക്കോ പറഞ്ഞത് ഇങ്ങനെ……
‘ആക്ച്വലി ചെറുപ്പക്കാരല്ല ഇതൊന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോള്‍ വലുതായിട്ടുള്ള ആളുകള്‍ വഴിയാണ് ഇതൊക്കെ ഇവിടെ എത്തിയിട്ടുള്ളത്. നമ്മള്‍ എപ്പോഴും ചെറുപ്പക്കാരെയാണ് കുറ്റം പറയുന്നത്. അവര്‍ വളര്‍ന്നുവരുമ്പോള്‍ സാധനം ഇവിടെയുണ്ട്. പക്ഷെ നമ്മള്‍ ചെറുപ്പക്കാരുടെ മേലെയാണ് ഈ കുറ്റം അടിച്ചേല്‍പ്പിക്കുന്നത്. പ്രായം ആയവര്‍ ചെറുപ്പക്കാരുടെ മേളിലിടും അവര്‍ അതിന് പിന്നാലെ വരുന്നവരെയും കുറ്റപ്പെടുത്തും, അങ്ങനെ പോകുകയാണ് ഇത്’.
കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ബെംഗളൂരു ഹൈവേയുടെ നിര്‍മാതാക്കള്‍. ഷൈന്‍ ടോം ചാക്കോയോടൊപ്പം സിജു വില്‍സണും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ശക്തമായ സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ പൂജ ബൊംഗളൂരുവിലെ സിയോണ്‍ ഹില്‍സ് ഗോള്‍ഫ് കോഴ്സ്സില്‍ വെച്ച് നടന്നു.
അനൂപ് മേനോന്‍, ഐശ്വര്യ മേനോന്‍, റിയ റോയ്, ഷാന്‍വി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിന്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, റിനോഷ് ജോര്‍ജ്, വിനീത് തട്ടില്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആശിഷ് രജനി ഉണ്ണികൃഷ്ണനാണ്.