ധ്യാൻ ശ്രീനിവാസനും ലുക്മാനും ഒന്നിക്കുന്ന ‘വള സ്റ്റോറി ഓഫ് ബാംഗിൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വള സ്റ്റോറി ഓഫ് ബാംഗിൾ’. ഹർഷദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സെപ്റ്റംബറിൽ ചിത്രം തിയേറ്ററിൽ പ്രതീക്ഷിക്കാം. ഫെയർബേ ഫിലിംസ് നിർമിക്കുന്ന സിനിമ ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് വിതരണം.
കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം മുഹാഷിൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വള സ്റ്റോറി ഓഫ് ബാംഗിൾ’. ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന ചിത്രത്തിൽ അഫ്‌നാസ് വിയാണ് കാമറ ചലിപ്പിക്കുക.മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഉണ്ട, മമ്മൂട്ടി-പാർവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീന പിടി സംവിധാനം ചെയ്ത പുഴു, മുഹാസിന്റെ തന്നെ ആദ്യ ചിത്രമായ ബേസിൽ നായകനായ കഠിന കഠോരമീ അണ്ഡകഠാഹം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഹർഷാണ് വളയുടെ തിരക്കഥ എന്നുള്ളത് പ്രതീക്ഷ ഉയർത്തുന്നുണ്ട്.
ലുക്മാനും ധ്യാനുമല്ലാതെ വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി, ശീതൾ ജോസഫ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. കോമഡിയിലൂടെ കഥപറയുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും വള എന്നാണ് സോഷ്യൽ മീഡി സിനിമാപ്രേമികൾ പോസ്റ്ററിലൂടെ വിലിയിരുത്തുന്നത്.