Entertainment

പ്രശാന്ത് നീല്‍ ചിത്രം ട്രാഗണില്‍ ടൊവിനോ മാത്രമല്ല, മറ്റൊരു മലയാളി നടന്‍ കൂടിയുണ്ട്; പൃഥ്വിരാജ്

കെജിഎഫ് ഫ്രാഞ്ചൈസ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ട്രെന്‍ഡായ ഒരു സംവിധായകനാണ് പ്രശാന്ത് നീല്‍. ജൂനിയര്‍ എന്‍ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ഡ്രാഗണ്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടതെന്നും എന്നാല്‍ തമിഴില്‍ പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ വന്നതുകൊണ്ട് പേര് മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ പറയുന്നത് പോലെ ഡ്രാഗണ്‍ എന്ന് തന്നെയായിരിക്കും സിനിമയുടെ പേര് എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

പൃഥ്വിരാജിന്റെ വാക്കുകള്‍….

‘ഡ്രാഗണിന്റെ കാര്യം പറയുകയാണെങ്കില്‍ എനിക്ക് അറിയാം ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജുമെനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടന്‍മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കികൊൊണ്ടുള്ള റോള്‍ പ്രശാന്ത് നല്‍കുമെന്ന് എനിക്ക് അറിയാം,’ പൃഥ്വിരാജ് പറയുന്നു.

‘NTRNEEL’ എന്നായിരുന്നു ഈ ചിത്രത്തെ അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേര് ഡ്രാഗണ്‍ എന്നാണെനുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നീട് പ്രദീപ് രംഗനാഥന്‍ നായകാനെത്തി സൂപ്പര്‍ഹിറ്റായ ഡ്രാഗണ്‍ എന്ന തമിഴ് ചിത്രമെത്തിയതോടെ മറ്റൊരു ടൈറ്റില്‍ നോക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാലിപ്പോള്‍ പൃഥ്വിരാജ് ഈ ചിത്രത്തെ ഡ്രാഗണ്‍ എന്ന് പറഞ്ഞതോടെ വീണ്ടും ആ പേരില്‍ തന്നെ എത്തിയിരിക്കുകയാണ് ആളുകള്‍.