Celebrities

പർദ ധരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി, മറ്റൊരു വസ്ത്രവും ഈ ഭാരവാഹികള്‍ ഇരിക്കുന്ന അസോസിയേഷനില്‍ ധരിച്ചു വരുന്നത് ഉചിതമല്ല ; സാന്ദ്ര തോമസ് – sandra thomas to contest in producers association election

പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നിര്‍മാതാവ് സാന്ദ്രാ തോമസ്. ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും തുറിച്ചനോട്ടവും ലൈംഗികച്ചുവയുള്ള സംസാരവും ഒഴിവാക്കാനാണ് പര്‍ദയിട്ട് വന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു. സംഘടനയും സാന്ദ്ര തോമസും തമ്മില്‍ രൂക്ഷമായ ഭിന്നതകളും നിയമനടപടികളും വരെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തയ്യാറെടുക്കുന്നത്.

‘ഇപ്പോഴത്തെ ഭാരവാഹികള്‍ ഇരിക്കുന്ന ഈ അസോസിയേഷനില്‍ വരാന്‍ ഏറ്റവും ഉചിതമായ വസ്ത്രം ഇത് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. അസോസിയേഷന്റെ പ്രസിഡന്റ് ആന്റോ ജോസഫ് ഞാന്‍ നല്‍കിയ കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി രാഗേഷും ഭാരവാഹിയാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സ്ത്രീ നിര്‍മാതാക്കള്‍ക്ക് എന്ന് മാത്രമല്ല, ഒരു സ്ത്രീയ്ക്കും കടന്നുവരാന്‍ പറ്റിയ സേഫ് സ്‌പേസല്ല ഇത്. പതിറ്റാണ്ടുകളായി 10-15 പുരുഷന്മാര്‍ ഈ അസോസിയേഷനെ കുത്തകയായി വെച്ചിരിക്കുകയാണ്. ‘ സാന്ദ്ര പറഞ്ഞു.

ലൈംഗിക അധിക്ഷേപത്തെ തുടർന്ന് മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഓഗസ്റ്റ് 14നാണ് അസോസിയേഷനിലെ തെരഞ്ഞെടുപ്പ് നടക്കുക.

STORY HIGHLIGHT: sandra thomas to contest in producers association election