ഈധൈര്യമില്ലാത്തവന്മാര് പ്രേമിക്കാൻ പാടില്ലന്നാണല്ലോ… പക്ഷെ ഞാൻ പ്രേമിച്ചു…സേറായി സ്സിനെ ….
പക്ഷെ ഒരു ട്വിസ്റ്റുണ്ട്.. ഈ റോണി സഖറിയ ഞാനല്ല.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഈ റഡാറിൻ്റെ കീഴിലുള്ള എല്ലാ ഹവാല ഇടപാടിലും ഒരു ടെക്കിയുടെ പ്രസൻ്റ്സ് ഉണ്ടായിരുന്നു…
ഇതുകളി വേറെയാ മോനേ…
ഈ അഡ്വഞ്ചറിൻ്റെ അവസാനം എന്താന്താണന്ന് എനിക്കും കാണണം….
ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രെയിലറിലെ ചില പ്രസക്ത ഭാഗങ്ങളായിരുന്നു മേൽ പറഞ്ഞത്. ദുരുഹതകളും, ആക്ഷനും. നർമ്മവും പ്രണയവുമൊക്കെ ഇടകലർന്ന് വരുന്ന രംഗങ്ങളാണ് ഈ ട്രെയിലറിൽ കാണാൻ കഴിയുന്നത്. ഏതു തരം പ്രേക്ഷകനും ആസ്വദിക്കുവാൻ കഴിയും വിധത്തിലാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് ഈ ട്രെയിലർ.
സംഭാഷണങ്ങളും, രംഗങ്ങളുമൊക്കെ അതിനു പിൻബലം നൽകാൻ പോരുന്നതുതന്നെയെന്നു അടിവരയിട്ടുപറയാൻ കഴിയും. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലർ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിക്കാൻ പോരുന്നതാണ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ആക്ഷൻ ജോണറിൽ ഒരുങ്ങുന്നു.
ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ട്രയിലറിൽ കാണാൻ കഴിയും. നരേൻ, ബാബു ആൻ്റണി, അൽത്താഫ് മലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ, ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം – ബിബിൻ ജോസഫ്, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് -കിരൺ ദാസ്, കലാസംവിധാനം – സുനിൽ കുമാരൻ, മേക്കപ്പ് – സുധി കട്ടപ്പന, കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ, നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ, ഡിസൈൻ – യെല്ലോ ടൂത്ത്, ആക്ഷൻ ഫീനിക്സ് പ്രഭു, എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
STORY HIGHLIGHT: sahasam movie trailer out