Entertainment

ഹരി ഹര വീര മല്ലു 2 ദിവസം കൊണ്ട് നേടിയത് എത്ര? കണക്കുകള്‍ പുറത്ത്

പവന്‍ കല്യാണ്‍ നായകനായി വന്ന ചിത്രം ആണ് ഹരി ഹര വീര മല്ലു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സാധാരണ 50 കോടി വാങ്ങിക്കുന്ന താരം ഹരി ഹരി വീര മല്ലുവിനായി കേവലം 15 കോടി മാത്രമാണ് പ്രതിഫലമായി സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് ചിത്രം 67 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‌യും സംവിധാനം ചെയ്ത ഹരി ഹര വീര മല്ലു വിദേശത്ത് നിന്ന് മാത്രം 11 കോടിയും നേടിയിട്ടുണ്ട്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്.

എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോന്‍, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.