ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന് പിന്തുണ അറിയിച്ച് എഴുത്തുകാരി കെ.ആര്‍. മീര രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മീര പിന്തുണ ആരറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചു. പ്രതിഷേധസൂചകമായി പര്‍ദ ധരിച്ചെത്തിയ സാന്ദ്രയുടെ ചിത്രത്തിനൊപ്പമാണ് മീര പിന്തുണ അറിയിച്ചത്.
‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് സാന്ദ്ര തോമസിന്’. എന്നാണ് ചിത്രത്തിനൊപ്പം മീര കുറിച്ചത്. കെ.ആര്‍. മീരയുടെ പോസ്റ്റ് സാന്ദ്ര തോമസ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. നിരവധിപേരാണ് മീരയുടേയും സാന്ദ്രയുടേയും പോസ്റ്റുകള്‍ക്ക് താഴെ പിന്തുണയുമായി എത്തിയിരിക്കുന്നത്.
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പർദ ധരിച്ചായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആസ്ഥാനത്തേക്ക് സാന്ദ്ര തോമസെത്തിയത്. ഓഗസ്റ്റ് 14-നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. സംഘടനയും സാന്ദ്ര തോമസും ഉള്ള പരാതിയും ഭിന്നതകളും നടപടിയും ഇപ്പോഴും തുടരുകയാണ്.
STORY HIGHLIGHT: kr meera support to producer sandra thomas